Friday, November 28, 2008

സ്മാര്‍ട്ട് സിറ്റി: സൗജന്യം നല്‍കിയത് യു. ഡി. എഫ്. സര്‍ക്കാര്‍ - മുഖ്യമന്ത്രി


തിരുവനന്തപുരം: ഇന്‍ഫോ പാര്‍ക്കിന്റെ വിലയുടെ മറവില്‍ 98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് നല്‍കാനാണ് യു. ഡി. എഫ്. ഗവണ്‍മെന്റ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് എല്‍. ഡി. എഫ്. സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിക്ക് സൗജന്യമായി നല്‍കിയെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

യു. ഡി. എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് 236 ഏക്കര്‍ സ്ഥലത്തിന് 36 കോടി രൂപയാണ് വിലയിട്ടത്. ഇപ്പോള്‍ 246 ഏക്കറിന് 104 കോടി രൂപ. മുന്‍ സര്‍ക്കാര്‍ ഏക്കറിന് 15 ലക്ഷത്തിനു വിറ്റപ്പോള്‍ ഞങ്ങള്‍ പാട്ടത്തിന് കൊടുത്തപ്പോള്‍ പോലും ഏക്കറിന് 42ലധികം ലക്ഷമാണ് വാങ്ങിയത്.

മുന്‍സര്‍ക്കാരിന്റെ കരാര്‍ പ്രകാരം സ്മാര്‍ട് സിറ്റിയില്‍ പത്തുവര്‍ഷം കൊണ്ട് മുപ്പത്തിമൂവായിരം തൊഴിലവസരമാണ് വാഗ്ദാനം ചെയ്തത്.....


No comments: