Saturday, November 29, 2008

വി.പി. സിങ്ങിന് ആയിരങ്ങളുടെ അന്ത്യോപചാരം; ഇന്ന് ശവസംസ്‌കാരം


(+01221143+)ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി വി.പി സിങ്ങിന് തലസ്ഥാനനഗരിയുടെ അന്ത്യാഭിവാദ്യം. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ ഡല്‍ഹി തീന്‍മൂര്‍ത്തി റോഡിലെ ഒന്നാം നമ്പര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

പൊതുദര്‍ശനത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം ജന്മനാടായ അലഹാബാദിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒരു മണിക്കുമിടെ അലഹാബാദില്‍ ശവസംസ്‌കാരം നടക്കും.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, ശിവരാജ് പാട്ടീല്‍, സി.പി.ഐ. നേതാക്കളായ എ.ബി. ബര്‍ദന്‍, ഡി.രാജ, ജനതാദള്‍ എസ്. ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തി.....


No comments: