(+01221139+)ചെന്നൈ: തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 90 ആയി. ചെന്നൈ നഗരത്തില്‍ വെള്ളിയാഴ്ച മഴ അല്പം വിട്ടുനിന്നു.
'നിഷ' ചുഴലിക്കാറ്റ് സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി കരുണാനിധി ആവശ്യപ്പെട്ടു. അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നാലുദിവസമായി തുടരുന്ന മഴയില്‍ ഒന്നര ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. 500 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമികവിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും രണ്ടുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.....
No comments:
Post a Comment