Saturday, November 29, 2008

കെ. എസ്. ആര്‍. ടി. സി.യില്‍ ശമ്പളം 1,038 മുതല്‍ 3,531 വരെ രൂപ കൂടും


(+01221125+)തിരുവനന്തപുരം: കെ. എസ്. ആര്‍. ടി. സി. യിലെ ശമ്പളപരിഷ്‌കരണ കരാര്‍ മാനേജുമെന്റിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍ വെള്ളിയാഴ്ച ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം അഞ്ചുശതമാനം ഡി. എ. ഉള്‍പ്പെടെ പ്രതിമാസം 1,038 മുതല്‍ 3,531 രൂപ വരെ ശമ്പളവര്‍ദ്ധന ലഭിക്കും. ഒപ്പുവെച്ച കരാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ശമ്പളപരിഷ്‌കരണം നടപ്പാക്കുക. കോര്‍പ്പറേഷനിലെ പെന്‍ഷനും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2006 മാര്‍ച്ച് ഒന്നുമുതലുള്ള അഞ്ചുവര്‍ഷമാണ് ശമ്പള പരിഷ്‌കരണ കാലാവധി. എന്നാല്‍, സാമ്പത്തികാനുകൂല്യത്തിന് മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടില്ല. നിലവിലുള്ള അടിസ്ഥാന ശമ്പളത്തോടൊപ്പം 59 ശതമാനം ഡി.....


No comments: