കൊച്ചി: 2009 മാര്‍ച്ചോടെ 1.15 ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിക്കുന്ന കോര്‍പ്പറേഷന്‍ ബാങ്ക് തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തിനകം ഇത് 1.5 ലക്ഷം കോടി രൂപയിലെത്തിക്കുമെന്ന് ബാങ്കിന്റെ ചെയര്‍മാനും എംഡിയുമായ ജെ.എം. ഗാര്‍ഗ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 80,000 കോടി രൂപയിലേറെ ബിസിനസ് സ്വരൂപിച്ച കോര്‍പ്പറേഷന്‍ ബാങ്ക് നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ അത് 1.03 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ബാങ്ക് 30 ശതമാനം വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ 1032 ശാഖകളുള്ള ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷാവസാനത്തോടെ അത് 1100 ആയി വര്‍ധിപ്പിച്ചു. ഇതിനകം പുതിയ 65 ശാഖകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.....
No comments:
Post a Comment