(+01221024+)ശബരിമല: മുംബൈയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പമ്പയിലും സന്നിധാനവും ചുറ്റുമുള്ള വനപ്രദേശങ്ങളിലും വിവിധ സേന വിഭാഗങ്ങള്‍ തിരച്ചിലും പരിശോധനയും നടത്തി.
സന്നിധാനത്തിന് ചുറ്റുമുള്ള വനപ്രദേശങ്ങളില്‍ ദ്രുതകര്‍മ്മ സേന തിരച്ചില്‍ നടത്തുന്നുണ്ട്.
സ്വാമിഭക്തരുടെ ബാഗും ഇരുമുടിക്കെട്ടും എല്ലാം പരിശോധിക്കും. കഴുതപ്പുറത്ത് കൊണ്ടുവരുന്ന സാധനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സോപാനത്തിലേക്കുള്ള എല്ലാ വഴികളിലും സുരക്ഷ കര്‍ശനമാക്കി. സോപാനത്തിനു സമീപം വിരിവയ്ക്കാന്‍ അയ്യപ്പന്മാരെ അനുവദിക്കില്ല.
ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ സന്നിധാനത്ത് താമസിച്ചതിന് 40 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.....
No comments:
Post a Comment