Friday, November 28, 2008

വായ്പാ പലിശ ഇനിയും കുറയും


രാജ്യത്ത് പണപ്പെരുപ്പം കുറയുകയും ഉല്പന്ന വില താഴോട്ടുപോവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ബാങ്കുകളുടെ കരുതല്‍ ധനാനുപാതം കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍പ്പറേഷന്‍ ബാങ്ക് ചെയര്‍മാന്‍ ജെ.എം. ഗാര്‍ഗ് അഭിപ്രായപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി വായ്പാനിരക്കും കുറയേ്ക്കണ്ടിവരും.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വായ്പകളുടെ തിരിച്ചടവ് കുറയുമെന്ന് ആശങ്കയുണ്ട്. കിട്ടാക്കടം കുറയ്ക്കാനായി വായ്പകള്‍ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.


No comments: