(+01221029+)ചെന്നൈ: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും നഗരത്തിലും കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴ വ്യാഴാഴ്ചയും തുടര്‍ന്നു. തെക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ നാശനഷ്ടം വിതച്ചിരിക്കുന്നത്.
മഴയില്‍ ഇതുവരെ 70 പേരാണ് മരിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചവരുടെ എണ്ണം 40 ആണ്. മഴവെള്ളത്തില്പ്പെട്ടും ഷോക്കേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി കരുണാനിധി 100 കോടി രൂപ അനുവദിച്ചു.
ചെന്നൈയില്‍ വിവിധ സംഭവങ്ങളിലായി വ്യാഴാഴ്ച കുട്ടിയടക്കം മൂന്നുപേര്‍ മരിച്ചു. അമിഞ്ചിക്കരയില്‍ ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് ഡ്രൈവര്‍ ചാര്‍ളി (30) മരിച്ചു. പെരമ്പൂര്‍ ഗാന്ധിനഗറില്‍ വെള്ളക്കെട്ടില്‍ കാല് വഴുതിവീണ് ബാലാജി (32) മരിച്ചു.....
No comments:
Post a Comment