(+01221017+)ബാങ്കോക്ക്: സര്‍ക്കാര്‍വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി (പാഡ്) അംഗങ്ങള്‍ അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് തായ്ലന്ഡില് മറ്റൊരു വിമാനത്താവളംകൂടി അടച്ചു. വിമാനത്താവളങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഡോണ്‍ മുവാങ് ആഭ്യന്തര വിമാനത്താവളമാണ് വ്യാഴാഴ്ച അടച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തതിനെ ത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിമുതല്‍ അടച്ചിട്ട സ്വര്‍ണഭൂമി വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ ഇറങ്ങിയിരുന്നത് ഡോണ്‍ മുവാങ് വിമാനത്താവളത്തിലായിരുന്നു.
പ്രധാനമന്ത്രി സോംചായി വോങ്സവത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പാഡ് സ്വര്‍ണഭൂമി വിമാനത്താവളം പിടിച്ചെടുത്തത്.....
No comments:
Post a Comment