മുംബൈ: ബുധനാഴ്ച നടന്ന തീവ്രവാദി ആക്രണണത്തില്‍ ഒരു സൈപ്രസ് സ്വദേശിയായ വ്യാപാരിയും കൊല്ലപ്പെട്ടതായി സൈപ്രസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആന്ദ്രയാസ് ലിവറാസ് (73) ആണ് മരിച്ചത്. മൊണാക്കോയില്‍ പായ്വഞ്ചി വ്യാപാരം നടത്തുന്ന ഇദ്ദേഹം വോള്‍വോ ഓഷ്യന്‍ റെയ്സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഹോട്ടലിലെ ഭക്ഷണ മുറിയില്‍നിന്ന് ബന്ദിയാക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇദ്ദേഹത്തിന് സൈപ്രസ്, ബ്രിട്ടന് എന്നീ രാജ്യങ്ങളിലെ പൗരത്വം ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
No comments:
Post a Comment