Thursday, November 27, 2008

കേരളം സുരക്ഷിതം: വി.എസ്‌


തിരുവനന്തപുരം: മുംബൈയില്‍ തീവ്രവാദി ആക്രമണം നടന്ന സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനം സുരക്ഷിതമാണെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

സംസ്ഥാനത്തെങ്ങും ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരസംരക്ഷണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പ്രത്യേക പ്രമേയത്തില്‍ നിയമസഭയെ അറിയിച്ചു. തീവ്രവാദി ആക്രമണത്തെ കേരള നിയമസഭ അപലപിച്ചു.


No comments: