ഗുവഹാട്ടി: പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് അസമില്‍ 40,000 കോഴികളെ കൊന്നു. 48 ഗ്രാമങ്ങളിലെ 60,000 കോഴികളെ കൊല്ലാനാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാംരുപ് ജില്ലയിലാണ് കൂടുതല്‍ കോഴികളെ കൊന്നത്.
കഴിഞ്ഞയാഴ്ചയാണ് അസമില്‍ പക്ഷിപ്പനി വീണ്ടും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് 48 ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കാനും രോഗഭീഷണിയുള്ള പ്രദേശങ്ങളിലെ കോഴികളെ കൊല്ലാനുമുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഉന്നത സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
No comments:
Post a Comment