Tuesday, December 30, 2008

അഭയയെ കൈക്കോടാലി കൊണ്ട് സെഫി മൂന്നു പ്രാവശ്യം തലയ്ക്കടിച്ചു - സി.ബി.ഐ.


(+01223390+)കൊച്ചി: സിസ്റ്റര്‍ അഭയയെ സിസ്റ്റര്‍ സെഫി കൈക്കോടാലി കൊണ്ട് മൂന്നു പ്രാവശ്യം തലയ്ക്കടിച്ചുവെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സി.ബി.ഐ. തിങ്കളാഴ്ച പറഞ്ഞു.

അഭയയെ തലയ്ക്ക് പിന്നിലായും വലത് ചെവിയുടെ ഭാഗത്തായും തലയ്ക്ക് മുകളിലായുമാണ് സിസ്റ്റര്‍ സെഫി അടിച്ചതെന്ന് സി.ബി.ഐ. തുടര്‍ന്ന് വിശദീകരിച്ചു. നിലത്ത് കുഴഞ്ഞുവീണ അഭയയെ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന് എടുത്ത് കിണറ്റിലിട്ടു. അഭയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സി.ബി.ഐ. പറഞ്ഞു.

അഭയ കൊലക്കേസില്‍ പ്രതികളായ മൂന്നുപേരുടെയും റിമാന്‍ഡ് നീട്ടിക്കിട്ടുന്നതിനായി സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിച്ചത്.....


No comments: