ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ ആഭ്യന്തര യാത്രാനിരക്കുകള്‍ കുറയ്ക്കുന്നു. വ്യോമയാന ഇന്ധനവില എണ്ണ വിതരണക്കമ്പനികള്‍ കുറച്ചതിന്റെ ഭാഗമായി ഇന്ധന സര്‍ച്ചാര്‍ജ്ജ് ഇളവ് ചെയ്തുകൊണ്ട് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുറച്ചെങ്കിലും ഇതിനു പുറമേ അടിസ്ഥാന നിരക്കുകളില്‍ ഇളവുവരുത്തുവാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
എയര്‍ ഇന്ത്യയുടെ വാണിജ്യ വിഭാഗം നിരക്കു കുറയ്ക്കുന്നതു സംബന്ധിച്ച അനുബന്ധ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും ജനുവരി ആദ്യവാരത്തോടു കൂടി നിരക്കിളവുകള്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചന.
എയര്‍ ഇന്ത്യയെക്കൂടാതെ കിംഗ് ഫിഷര്‍, ജെറ്റ് എയര്‍വേയ്‌സ്, സൈ്പസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളും തങ്ങളുടെ ഇന്ധന സര്‍ച്ചാര്‍ജ്ജ് ഇളവ് ചെയ്ത് 400 രൂപവരെ നിരക്കില്‍ ഇളവ് വരുത്തിയിരുന്നു.....
No comments:
Post a Comment