Tuesday, December 30, 2008

ജിയയ്ക്ക് പരിഭവമില്ല


ഗജിനി' സൂപ്പര്‍ഹിറ്റ് തരംഗമായിക്കൊണ്ടിരിക്കുമ്പോഴും ബോളിവുഡിലെ ഗോസിപ്പുകാര്‍ക്ക് പറയാനുള്ളത് ജിയാഖാന്റെ നീരസത്തെക്കുറിച്ചാണ്. ജിയയെ അപ്രധാന വേഷത്തിലൊതുക്കി എന്നാണ് സംസാരം. എന്നാല്‍ ഇതിനെയൊക്കെ ഒരു ചെറുപുഞ്ചിരികൊണ്ട് നേരിടുകയാണ് ജിയ.

''കഥാപാത്രത്തിന്റെ മുഴുനീള സാന്നിധ്യമല്ല, ഗജിനിയില്‍ ഭാഗമാകാന്‍ പറ്റി എന്നതിലാണ് കാര്യം. ഓരോ കഥാപാത്രത്തിനും അതിന്‍േറതായ പ്രാധാന്യമുണ്ട്. എല്ലാ ചിത്രത്തിലും നായികവേഷം മാത്രമേ ചെയ്യൂ എന്നു വാശിപിടിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. മാത്രമല്ല, എന്റെ വേഷം ഞാന്‍ നന്നായി ചെയ്തിട്ടുമുണ്ട്.''
ജിയയുടെ ഒരു ഗാനരംഗം ചിത്രത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതാണ് ജിയയെ തഴഞ്ഞു എന്ന വാര്‍ത്തയ്ക്കിടയാക്കിയത്.....


No comments: