Tuesday, December 30, 2008

ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര യാത്രക്കൂലി കുറച്ചു


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തരവിമാനങ്ങളിലെ ഇക്കോണമി ക്ലാസിലെ അടിസ്ഥാനകൂലി 40 ശതമാനം കുറച്ചു. പുതിയ യാത്രക്കൂലി തിങ്കളാഴ്ച നിലവില്‍ വന്നു.

ഇതനുസരിച്ച് മുംബൈ-ഡല്‍ഹി അടിസ്ഥാന യാത്രക്കൂലി 2000 രൂപയും മുംബൈ-കൊല്‍ക്കത്ത 4065 രൂപയും ബാംഗ്ലൂര്‍-മുംബൈ 1220 രൂപയും ആകുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

അടിസ്ഥാന യാത്രക്കൂലിയില്‍ കുറവുവന്നെങ്കിലും നികുതികളും സര്‍ചാര്‍ജുകളും ഇക്കോണമിക്ലാസിനും ബാധകമായിരിക്കും.


No comments: