ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈനികവിന്യാസം നടത്തിയിട്ടില്ലെന്നും മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ പാകിസ്താന്‍ യുദ്ധഭീതി സൃഷ്ടിക്കുകയാണെന്നും വിദേശമന്ത്രി പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍നിന്നു പട്ടാളത്തെ പിന്‍വലിച്ചുകൊണ്ട് ഇന്ത്യ സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന പാകിസ്താന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയിലെ മുപ്പതിലേറെ വരുന്ന തീവ്രവാദി ക്യാമ്പുകള്‍ പാകിസ്താന്‍ തകര്‍ക്കണമെന്ന് പ്രണബ് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യ കരസേനയെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ടെന്നുള്ള പാകിസ്താന്റെ ആരോപണം ശരിയല്ല. ഓരോ വര്‍ഷവും പതിവുള്ള സാധാരണ ശീതകാല സൈനികാഭ്യാസം മാത്രമാണ് അവിടെ നടന്നത്.....
No comments:
Post a Comment