(+01223464+)ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുതിയ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള സ്ഥാനമേല്‍ക്കും. സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും.
ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള അന്തിമതീരുമാനം ഒമര്‍അബ്ദുള്ള മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ഇതോടെ ജമ്മു കശ്മീരില്‍ അബ്ദുള്ള കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗം സംസ്ഥാനഭരണത്തിന് നേതൃത്വം വഹിക്കുകയാണ്. ഉപമുഖ്യമന്ത്രി ജമ്മുമേഖലയില്‍ നിന്നായിരിക്കും എന്നുമാത്രമാണ് തീരുമാനമായിട്ടുള്ളത്. ആരായിരിക്കും അതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. എണ്‍പത്തേഴ് അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 28 അംഗങ്ങളും കോണ്‍ഗ്രസ്സിന് 17 അംഗങ്ങളുമാണുള്ളത്.....
No comments:
Post a Comment