ധാക്ക: ബംഗ്ലാദേശില്‍ തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ശൈഖ് ഹസീനയുടെ അവാമി ലീഗ് മുന്നേറുന്നു. തിരഞ്ഞെടുപ്പു നടന്ന 299 സീറ്റുകളില്‍ ആദ്യസൂചനകള്‍ ലഭിച്ച 90 എണ്ണത്തില്‍ എഴുപത്തൊന്നിലും അവാമി ലീഗ് മുന്നേറുകയാണ്. പ്രധാന എതിര്‍കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി.) പത്തുസീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.
ബി.എന്‍.പി.യുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി നാലുസീറ്റിലും അവാമി ലീഗിന്റെ സഖ്യകക്ഷിയായ ജാതീയ പാര്‍ട്ടി അഞ്ചുസീറ്റിലും മുന്നേറുന്നു.
രണ്ടുവര്‍ഷത്തെ അടിയന്തരാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ബംഗ്ലാദേശില്‍ തിങ്കളാഴ്ച പൊതുതിരഞ്ഞെടുപ്പ് നടന്നത്. 80 ശതമാനം പേര്‍ വോട്ടുചെയ്തു. ജനാധിപത്യത്തിലേക്കുള്ള മടക്കത്തെ സൂചിപ്പിക്കുന്ന തിരഞ്ഞെടുപ്പിനോട് ജനങ്ങള്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.....
No comments:
Post a Comment