ലണ്ടന്‍: മുബൈ തീയിട്ട തീവ്രവാദികള്‍ക്ക് മാപ്പു നല്‍കില്ലെന്ന് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദി.
മുംബൈ തന്റെ ജന്മനാടാണ്. വികാരപരമായ ഒരടുപ്പം ആ സ്ഥലവുമായുണ്ട്. മുംബൈയുടെ മനോഹാരിതയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പകരംവീട്ടാന്‍ ശ്രമിക്കുമെന്ന് റഷ്ദി ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുംബൈ, ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നീ നഗരങ്ങളുമായി താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു എഴുത്തുകാരനാക്കി മാറ്റിയത് ഈ മൂന്നു നഗരങ്ങളുമാണ്.
തീവ്രവാദികള്‍ എത്ര ശ്രമിച്ചാലും മുംബൈ എന്ന മഹാനഗരത്തിന്റെ ആത്മാവിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
No comments:
Post a Comment