കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കേരളത്തില്‍ ടൈറ്റാനിയം കോംപ്ലക്‌സ് സ്ഥാപിക്കുന്നു. പ്രതിവര്‍ഷം 10,000 ടണ്‍ ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും കോംപ്ലക്‌സില്‍ മുഖ്യമായുണ്ടാവുക. ടൈറ്റാനിയം മെറ്റല്‍, മറ്റു അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ പ്ലാന്റും ഉണ്ടാവും.
പദ്ധതിയ്ക്കായി സാമ്പത്തികശേഷിയും പരിചയസമ്പത്തുമുള്ള മുന്‍നിര കമ്പനികളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ജനവരി ഏഴാണ് അവസാന തീയതി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റില്‍ സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞത് 26 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.....
No comments:
Post a Comment