ഇസ്‌ലാമാബാദ്: അതിര്‍ത്തിയിലെ പടയൊരുക്കത്തില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. സമാധാനകാലത്തെ സ്ഥാനങ്ങളിലേക്ക് കരസേനയെ പുനര്‍വിന്യസിച്ച് സമാധാന ചര്‍ച്ച തുടരണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നിര്‍ദേശിച്ചു.
യുദ്ധസന്നാഹത്തില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങുകയാണെങ്കില്‍ മേഖലയിലെ സംഘര്‍ഷം കുറയ്ക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാക് ടെലിവിഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ അന്വേഷണത്തോട് സഹകരിക്കാനും ആക്രമണം നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും പാകിസ്താന്‍ സന്നദ്ധമാണെന്നും ഖുറേഷി ആവര്‍ത്തിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.....
No comments:
Post a Comment