Tuesday, December 30, 2008

വിദ്യാഭ്യാസത്തിന്റെ 'രണ്ട് ദശലക്ഷം മിനിറ്റുകള്‍'


ബാംഗ്ലൂര്‍: എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ഥി (നി) ഒരു യുവാവ് (യുവതി) ആവുന്നതുവരെ അയാളില്‍ 20 ലക്ഷം (രണ്ട് ദശലക്ഷം) മിനിറ്റുകളാണുള്ളത്. ആ സമയം അയാള്‍ എപ്രകാരം വിനിയോഗിക്കുന്നുവോ അത് അയാളുടെ ഭാവിജീവിതം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അമേരിക്കന്‍ ഡോക്യുമെന്ററിയായ 'ടു മില്യണ്‍ മിനിറ്റ്‌സ്' എന്ന ചിത്രത്തിലൂടെ റോബര്‍ട്ട് എ. കോംപ്ടണ്‍ ഇന്ത്യ, ചൈന, യു.എസ്.എ. എന്നീ മൂന്നു രാജ്യങ്ങളിലെ ആറ് വിദ്യാര്‍ഥികളുടെ രണ്ട് ദശലക്ഷം മിനിറ്റുകളാണ് ക്യാമറയിലാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ബാംഗ്ലൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അപൂര്‍വ, രോഹിത്, ചൈനയിലെ വിദ്യാര്‍ഥികളായ സിയാങ്, റുയിസാങ്, അമേരിക്കന്‍ വിദ്യാര്‍ഥികളായ ബ്രിട്ടാനി, നീല്‍ എന്നിവരുടെ പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും വിശദമായി ചിത്രത്തിലൂടെ പ്രതിപാദിക്കുന്നു.....


No comments: