Tuesday, December 30, 2008

സര്‍ദാരി പാക് പ്രധാനമന്ത്രിയായേക്കും


ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഭരണ തലപ്പത്ത് ചില സുപ്രധാന സ്ഥാനചലനങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യൂസഫ് റാസ ഗീലാനിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി തല്‍സ്ഥാനം ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് വാര്‍ത്ത. ആസിഫ് അലി സര്‍ദാരിയുടെ അച്ഛന്‍ ഹക്കിം അലി സര്‍ദാരിയെയോ പി.പി.പിയുമായി അനുഭാവം പുലര്‍ത്തുന്ന മറ്റാരെയെങ്കിലുമോ പ്രസിഡന്‍റാക്കാനാണ് സര്‍ദാരിയുടെ താല്പര്യമെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന പി.പി.പി. നേതാവ് പറഞ്ഞു. പ്രസിഡന്‍റിനുള്ള സവിശേഷാധികാരങ്ങള്‍ റദ്ദാക്കിയ ശേഷമാകും സര്‍ദാരി പ്രധാനമന്ത്രിപദമേല്‍ക്കുക.

സര്‍ദാരി പാകിസ്താന്‍ പ്രധാനമന്ത്രിയാവണമെന്ന അന്തരിച്ച പി.പി.പി. നേതാവ് ബേനസീര്‍ ഭൂട്ടോയുടെ രാഷ്ട്രീയതാല്പര്യം നിറവേറ്റുന്നതിനുവേണ്ടിയാണത്രെ സര്‍ദാരി ഈ മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്.....


No comments: