കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 63 പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിനുള്ള നടപടി പ്രത്യേക കോടതിയില്‍ തുടങ്ങി. പ്രതികള്‍ക്ക് ശിക്ഷയെക്കുറിച്ച് പറയാനുള്ള കാര്യങ്ങളാണ് കോടതി ചോദിച്ചറിഞ്ഞത്. ആദ്യത്തെ 12 പ്രതികള്‍ നല്‍കിയ മറുപടി പ്രത്യേക കോടതി ജഡ്ജ ി ബാബുമാത്യു പി. ജോസഫ് രേഖപ്പെടുത്തി.
അന്യായമായി സംഘം ചേരുക, കലാപമുണ്ടാക്കുക, മാരകായുധം ഉപയോഗിക്കുക, കൊലപാതകം നടത്തുക, വധശ്രമം നടത്തുക, കൊല നടത്താനുള്ള ഉദ്ദേശ്യത്തോടെ ഭവനഭേദനം നടത്തുക, അതികഠിനമായി ദേഹോപദ്രവം ഏല്പിക്കുക, ജാതിമത സ്പര്‍ധയും വിരോധവുമുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.....
No comments:
Post a Comment