(+01223329+)ഇസ്‌ലാമാബാദ്: ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പാക് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദ വിരുദ്ധ യുദ്ധത്തിലേര്‍പ്പെട്ട സൈനികരെ വന്‍തോതില്‍ പിന്‍വലിച്ച് ഇന്ത്യന്‍അതിര്‍ത്തിയില്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്.
സൈനികരുടെ പുനര്‍ വിന്യാസം നിര്‍ത്തിവെച്ചെന്നാണ് പാക് നേതാക്കള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. എന്നാല്‍ തീവ്രവാദികളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളായ ബജൗര്‍, മുഹമന്ദ്, വസിരിസ്താന്‍ മേഖലകളില്‍നിന്ന് നൂറു കണക്കിന് സൈനികരെ വെള്ളിയാഴ്ചയ്ക്കുശേഷം പിന്‍വലിച്ചതായി ഉന്നത സൈനികഅധികൃതര്‍ വെളിപ്പെടുത്തി.
ബജൗറില്‍ വിന്യസിച്ചിരുന്ന രണ്ട് ഡിവിഷനുകളില്‍ ഒരു ഡിവിഷനെ പൂര്‍ണമായി പിന്‍വലിച്ചതായും അധികൃതര്‍ പറഞ്ഞു.....
No comments:
Post a Comment