Monday, December 29, 2008

ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് തുടങ്ങി


(+01223387+)ധാക്ക: ബംഗ്ലാദേശില്‍ ഏഴുവര്‍ഷത്തിനിടയിലെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങി. രാജ്യത്ത് ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനിടയാക്കുന്ന തിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായ ശൈഖ് ഹസീനയുടെ അവാമി ലീഗും ബീഗം ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമാണ് മത്സരരംഗത്തുള്ള പ്രമുഖ കക്ഷികള്‍.

ദേശീയ അസംബ്ലിയിലെ 300 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1552 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 299 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നും ഒരു സീറ്റിലേക്കുള്ളത് ജനവരി 12നുമാണ് നടക്കുക. സ്ഥാനാര്‍ഥി മരിച്ചതിനാലാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും.

രണ്ടുവര്‍ഷമായി അടിയന്തരാവസ്ഥയില്‍ പട്ടാളപിന്തുണയുള്ള കാവല്‍ സര്‍ക്കാരിന്റെ ഭരണത്തിലാണ് ബംഗ്ലാദേശ്.....


No comments: