(+01223476+)ന്യൂഡല്‍ഹി: ഇന്ധനവില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് സ്വകാര്യ വിമാനക്കമ്പനികള്‍ക്കു പുറമെ എയര്‍ ഇന്ത്യയും വിമാനക്കൂലി കുറച്ചു. 19 ആഭ്യന്തര സെക്ടറുകളിലാണ് ചൊവ്വാഴ്ച മുതല്‍ വിമാനക്കൂലിയുടെ അടിസ്ഥാനനിരക്കില്‍ 35 ശതമാനം മുതല്‍ 81 ശതമാനം വരെയാണ് കുറച്ചത്. താരതമ്യേന തിരക്കു കുറഞ്ഞ സെക്ടറുകളിലാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ധന സര്‍ച്ചാര്‍ജും പാസഞ്ചേഴ്‌സ് സര്‍വീസ് ഫീയും (പി.എസ്.എസ്.) ചേര്‍ത്താണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ധന സര്‍ച്ചാര്‍ജില്‍ ഈ മാസം ആദ്യം 400 രൂപ വരെ കുറച്ചിരുന്നു.
ജനവരി മധ്യത്തോടെ അന്താരാഷ്ട്ര ടിക്കറ്റ് നിരക്കും കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.....
No comments:
Post a Comment