ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നു. ഇനിമുതല്‍ ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പോലീസ് പ്രതികളെ അറസ്റ്റു ചെയ്യില്ല. പകരം സ്റ്റേഷനില്‍ ഹാജരാകാനുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കും.
കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍കൂടാതെ പാസാക്കിയ ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിലാണ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ 23ന് 17 മിനുട്ടിനുള്ളില്‍ ലോക് സഭ 8 ബില്ലുകളാണ് ചര്‍ച്ചകൂടാതെ പാസാക്കിയത്. ഈ ബില്ല് ഡിസംബര്‍ 18ന് രാജ്യസഭ പാസാക്കിയതിനാല്‍ പ്രസിഡന്റിന്റെ ഒപ്പു ലഭിക്കുന്നതോടെ നിയമമായി മാറും.
പ്രസിഡന്റിനെയോ ഗവര്‍ണറെയോ ഭീഷണിപ്പെടുത്തുക (124) കവര്‍ച്ച (393), ആയുധം ഉപയോഗിക്കാതെയുള്ള പരിക്കേല്‍പ്പിക്കല്‍(325), ചതി(420), സ്ത്രീകള്‍ക്കെതിരായി നടത്തുന്ന കുറ്റങ്ങള്‍(354), മനപ്പൂര്‍വമല്ലാത്ത നരഹത്യ(304എ) എന്നിവയെല്ലാം ഈ വിഭാഗത്തില്‍ വരും.....
No comments:
Post a Comment