ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ''ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഞാന്‍ നേരത്തേതന്നെ പറഞ്ഞതാണല്ലോ. പിന്നെ എന്തിനാണ് വീണ്ടും ഇത്തരം ചോദ്യം''-കേരളത്തില്‍ ബി.ഇ.എം.എല്‍. യൂണിറ്റിന് തറക്കല്ലിടുന്ന കാര്യം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വാര്‍ത്താലേഖകരോട് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആന്റണി മറുപടി പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തില്‍ മറ്റാരോ കണ്ണുവെച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഞാന്‍ മത്സരിക്കുന്നില്ല. ആരു വേണമെങ്കിലും മത്സരിച്ചോട്ടെ എന്നായിരുന്നു ആന്റണിയുടെ പ്രതികരണം.
No comments:
Post a Comment