തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ അഞ്ചാം വാരത്തിലേക്ക് കടന്നു. സംഘാടനത്തിന്റെ മികവും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സമ്പൂര്‍ണ സഹകരണവും കൊണ്ട് ഫെസ്റ്റിവല്‍ ശ്രദ്ധേയമാവുന്നു. നാലാംവാര നറുക്കെടുപ്പുവരെയുള്ള സമ്മാനക്കൂപ്പണുകള്‍ പരിശോധിക്കുമ്പോള്‍ തിരുവനന്തപരും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളടങ്ങുന്ന സൗത്ത്സോണാണ് വില്പനയില് ഒന്നാമത് നില്‍ക്കുന്നത്.
നാലര ലക്ഷത്തോളം കൂപ്പണുകള്‍ സൗത്ത് സോണില്‍ വിതരണം ചെയ്തു. മൂന്നാംവാരത്തില്‍ വില്പനയില് മുന്നേറിയിരുന്നത് സെന്‍ട്രല്‍ സോണായിരുന്നു. സെന്‍ട്രല്‍ സോണില്‍ കോട്ടയം, ഇടുക്കി, എറണാകുളം തൃശ്ശൂര്‍, പാലക്കാട് ജില്ലകളാണുള്ളത്. മൂന്നാംസ്ഥാനത്ത് നില്ക്കുന്ന നോര്‍ത്ത് സോണില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളാണുള്ളത്.....
No comments:
Post a Comment