ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സി വീണ്ടും സമനിലക്കുരുക്കില്‍. ന്യൂകാസിലിനെ തകര്‍ത്തെറിഞ്ഞ ലിവര്‍പൂള്‍ ലീഗില്‍ മുന്നേറ്റം തുടരുന്നു. ന്യൂകാസിലിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്പിച്ചത്. ഞായറാഴ്ച ഫുള്‍ഹാമിനോട് സമനിലയില്‍ പിരിഞ്ഞ (2-2) ചെല്‍സി ഇതോടെ ലിവര്‍പൂളിന് മൂന്നു പോയന്റ് പിന്നിലായി.
ഏകപക്ഷീയമായ കളിയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്ജെറാര്ഡ് (31,66) ലിവര്‍പൂളിനുവേണ്ടി രണ്ട് ഗോള്‍ നേടി. സമി ഹൈപിയ (36), റയാന് ബാബല്‍ (50), സാബി അലോന്‍സൊ (77) എന്നിവരാണ് മറ്റ് സേ്കാറര്മാര്. ലിവര്‍പൂളിന് 20 കളികളില്‍ നിന്ന് 45 പോയന്റായി. രണ്ടാമതുള്ള ചെല്‍സിക്ക് 42ഉം.
ക്ലിന്റ് ഡെംസിയുടെ ഇരട്ടഗോളുകളാണ് ചെല്‍സിക്കെതിരെ ഫുള്‍ഹാമിന് സമനില നേടിക്കൊടുത്തത്.....
No comments:
Post a Comment