Monday, December 29, 2008

വന്നിട്ടും വരാത്ത പ്രൊഫഷണലിസം


ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. രാജ്യത്ത് മറ്റു കായിക ഇനങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി ഗണ്യമായൊരു തുക ബി.സി.സി.ഐ. വര്‍ഷം തോറും സംഭാവന നല്‍കുന്നുണ്ട്. ബി.സി.സി.ഐ. ധനസഹായം നല്‍കുന്ന കായിക ഇനങ്ങളുടെ പട്ടികയില്‍ പക്ഷേ, ഫുട്‌ബോള്‍ ഇല്ല. ഇന്ത്യന്‍ ഫുട്‌ബോളിനെ കൈപിടിച്ചുയര്‍ത്താനുള്ള സംരംഭത്തില്‍ പങ്കാളിയാവാമെന്ന് ആദ്യം സമ്മതിച്ചിരുന്നെങ്കിലും തന്ത്രപൂര്‍വം അവര്‍ പിന്മാറുകയായിരുന്നു.ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ 'ഭവിഷ്യത്ത്' തിരിച്ചറിഞ്ഞതാണ് ഈ പിന്മാറ്റത്തിനു കാരണം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ന്നാല്‍ അത്, ക്രിക്കറ്റിന് ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിലുള്ള അപ്രമാദിത്യത്തിനാവും ഏറ്റവുമധികം ഭീഷണിയാവുകയെന്ന് അവര്‍ വേഗം തന്നെ തിരിച്ചറിഞ്ഞു.....


No comments: