വെല്ലിങ്ടണ്‍: കാറിനും ബോട്ടിനും പിന്നാലെ ജറ്റ് വിമാനവും ജൈവഇന്ധനത്തിന്റെ വഴിയെ. എയര്‍ന്യൂസിലാന്‍ഡിന്റെ ബോയിങ് 747-400 യാത്രാവിമാനമാണ് രണ്ട് മണിക്കൂര്‍ നേരം ജൈവ ഇന്ധനമുപയോഗിച്ച് പറന്നാണ് റെക്കോഡിട്ടത്.
വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്നാണ് ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിച്ചത്. ജെട്രോഫ ചെടിയില്‍ നിന്നും നിര്‍മ്മിച്ച ഇന്ധനവും ജെറ്റ് ഫ്യുവലും കൂട്ടിക്കലര്‍ത്തിയായിരുന്നു എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്.
ജറ്റ് ഫ്യൂവലിനേക്കാള്‍ ലാഭകരമാണോ പുതിയ മിശ്രിതം എന്ന് വിമാനകമ്പനി വ്യക്തമാക്കിയില്ല. കാറുകളിലും മറ്റും ജൈവഇന്ധനം ഉപയോഗിച്ച് വിജയച്ചതിനുപിന്നാലെ ട്രെയിനും ബോട്ടുകളും ഇവഉപയോഗിച്ച ് പ്രവര്‍ത്തിപ്പിച്ചിരുന്നു. ചില രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ജൈവ ഇന്ധനം നിര്‍മ്മിക്കാനും തുടങ്ങിയിട്ടുണ്ട്.....
No comments:
Post a Comment