ന്യൂഡല്‍ഹി: പ്രതിരോധ വകുപ്പിനു കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബി.ഇ.എം.എല്‍.) പുതിയ യൂണിറ്റിന് കഞ്ചിക്കോട്ട് ജനവരി 18ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടക്കത്തില്‍ 255 കോടി രൂപയുടെ മുതല്‍ മുടക്കുള്ളതാണ് പദ്ധതി. ബാംഗ്ലൂരിലുള്ള ബി.ഇ.എം. എല്ലിന്റെ അനുബന്ധമായാണ് കേരളത്തിലെ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഡിഫന്‍സ് വാഗണുകള്‍, പി.എം.എസ്. ബ്രിഡ്ജ ുകള്‍, ഡ്രൈബ്രിഡ്ജ ുകള്‍, അലൂമിനിയം വാഗണുകള്‍, ഉരുക്ക് വാഗണുകള്‍, റെയില്‍വേക്കു വേണ്ട പലതരം ഉപകരണങ്ങള്‍ എന്നിവ ഈ ഫാക്ടറിയില്‍ നിര്‍മിക്കും. തുടക്കത്തില്‍ അഞ്ഞൂറു പേര്‍ക്ക് തൊഴില്‍ കിട്ടും.
സംസ്ഥാന സര്‍ക്കാറില്‍നിന്ന് ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമിയിലാണ് യൂണിറ്റ് ആരംഭിക്കുക.....
No comments:
Post a Comment