Monday, December 29, 2008

ബാങ്ക് ഉദ്യോഗസ്ഥരെ അക്രമിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തു


ബിലാസ്പൂര്‍: മോട്ടോര്‍സൈക്കിളിലെത്തിയ യുവാക്കള്‍ സെക്യൂരിറ്റിയെ കൊന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ നിന്നും 14 ലക്ഷം രൂപ കൊള്ളയടിച്ചു.

ശക്തി റയില്‍വേസ്റ്റേഷനിനടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് ഉദ്യോസ്ഥരുടെ സുരക്ഷായി പോയ സെക്യൂരിറ്റിയെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊല്ലുകയായിരുന്നു.

ഇവരെ പിന്തുടര്‍ന്ന പോലീസ്് വെടിവയ്ക്കാനുപയോഗിച്ച തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു സ്ഥലത്തുനിന്നും മോഷ്ടിച്ചതാണ് ഈ തോക്കെന്ന് ചംമ്പ എസ്പി പി.എസ്. ഭാര അറിയിച്ചു.


No comments: