ബാംഗ്ലൂര്‍: ഷാജി കൈലാസിന്റെ 'എല്ലാം അവന് സെയാല്‍' എന്ന സിനിമയിലൂടെ തമിഴിലേക്ക് ചേക്കേറിയ മലയാളി താരം ഭാമ തമിഴിലെ അരങ്ങേറ്റം വിജയിച്ചതിന്റെ 'ത്രില്ലി'ലാണ്.
ഷാജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്ത 'ചിന്താമണി കൊലക്കേസി'ന്റെ തമിഴ് പതിപ്പായ 'എല്ലാം അവന് സെയാലി'ല്‍ ഭാവന അവതരിപ്പിച്ച കഥാപാത്രമാണ് ഭാമ ചെയ്യുന്നത്. ഗ്രാമത്തില്‍നിന്ന് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് പഠിക്കാനെത്തുന്ന വിദ്യാര്‍ഥിനിയുടെ വേഷമാണ് ഭാമയുടേത്. സഹപാഠികളുടെ ക്രൂരമായ റാഗിങ്ങും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ലോഹിതദാസിന്റെ 'നിവേദ്യ'ത്തിലൂടെ മലയാളത്തില്‍ ഹരിശ്രീ കുറിച്ച ഭാമ ജോണി ആന്റണിയുടെ 'സൈക്കിള്‍' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.....
No comments:
Post a Comment