Tuesday, December 30, 2008

ദക്ഷിണാഫ്രിക്ക പരമ്പര നേട്ടത്തിനരികെ


മെല്‍ബണ്‍: ചൊവ്വാഴ്ച മഴപെയ്യുമെന്നാണ് ഓസ്‌ട്രേലിയയിലെ കാലാവസ്ഥാ പ്രവചനം. ഇല്ലെങ്കില്‍ ഓസ്‌ട്രേലിയക്കാര്‍ മഴ പെയ്യാന്‍ പ്രാര്‍ഥിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, ഒന്നര പതിറ്റാണ്ടിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന ദിവസമാകും അത്. മെല്‍ബണില്‍, ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 153 റണ്‍സ് കൂടി മതി. ഒരുദിനവും പത്തുവിക്കറ്റും കൈയില്‍. അവസാന ടെസ്റ്റ് കൂടി ജയിച്ചാല്‍ ഐ.സി.സി.ടെസ്റ്റ് റാങ്കിങ് ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാമതെത്താമെന്ന സുവര്‍ണ സ്വപ്നവും മുന്നില്‍. സ്‌കോര്‍: ഓസ്‌ട്രേലിയ 394, 247. ദക്ഷിണാഫ്രിക്ക 459, വിക്കറ്റ് പോകാതെ 30.

ഡെയ്ല്‍ സ്‌റ്റെയ്‌നാണ് രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി തിരിച്ചത്.....


No comments: