ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലൂടെ വിമാനടിക്കറ്റ് എടുത്തു നല്‍കുമെന്ന പരസ്യം നല്‍കി അഞ്ചു കോടിയിലധികം പണത്തട്ടിപ്പ് നടത്തിയ നാല്‍വര്‍ സംഘം പോലീസ് പിടിയിലായി. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
നയീം അഹമ്മദ് (24), ഷാഹിദ് ഇഖ്ബാല്‍ (25), ഫിറോസ് അലാം (23), കുനികാ ബുധിരാജ് (27) എന്നിവരെയാണ് റാണാ പ്രതാപ് ബാഗില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്.
കുനികയുടെ അമ്മ മഞ്ജിത്ത് കൗറും സഹോദരന്‍ സഞ്ജിത്ത് സിങ്ങുമാണ് ഈ തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. ഇവരിപ്പോള്‍ ബാംഗോക്കില്‍ ഒളിവിലാണ്.
പിടിയിലായവരില്‍ നിന്ന് 40-ല്‍ അധികം ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്.
No comments:
Post a Comment