തിരുവനന്തപുരം: താളമേളങ്ങളുടെ ആറ് രാപ്പകലുകള്‍ക്ക് തുടക്കമാകുന്നു. പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കലോത്സവങ്ങള്‍ സംയോജിപ്പിച്ച് ഒരൊറ്റ മേളയായി അരങ്ങേറുന്ന സംസ്ഥാന സ്‌കൂള്‍ കലാമേള പുതിയൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയാണ്.
ആകെ വേദികള്‍ 16. പ്രധാന വേദി പുത്തരിക്കണ്ടം മൈതാനം. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗാന്ധിപാര്‍ക്കില്‍ എല്ലാ ദിവസവും വൈകീട്ട് നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തിലാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 81, ഹയര്‍ സെക്കന്‍ഡറിയില്‍ 97, അറബിക് സാഹിത്യോത്സവം, സംസ്‌കൃതോത്സവം എന്നിവയില്‍ 19 വീതം എന്നിങ്ങനെ 216 ഇനങ്ങളിലാണ് കൗമാരപ്രതിഭകള്‍ മാറ്റുരയ്ക്കുക.....
No comments:
Post a Comment