ന്യൂഡല്‍ഹി: കേരളത്തിന്റെ തീരദേശ സുരക്ഷ ശക്തമാക്കുന്നതിന് 42.75 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. തീരദേശ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും ആധുനിക ബോട്ടുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ഈ തുക.
രാജ്യത്തെ തീരദേശങ്ങളുടെ സുരക്ഷാക്രമീകരണം വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനുമുള്ള നടപടി കൈക്കൊള്ളാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത, ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ എം.എല്‍. കുമാവത്ത്, നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തില്‍ എട്ടു തീരദേശ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 1.97 കോടി രൂപയാണ് അനുവദിച്ചത്.....
No comments:
Post a Comment