ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ ജനപങ്കാളിത്തം രാഷ്ട്രത്തിന്റെ അഖണ്ഡതയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പാഠം ഉള്‍ക്കൊള്ളാന്‍ അയല്‍രാജ്യങ്ങള്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ 123-ാം സ്ഥാപകദിനാഘോഷച്ചടങ്ങില്‍ എ.ഐ.സി.സി.ആസ്ഥാനത്തെത്തിയ ഇവര്‍ പത്രലേഖകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ജനപങ്കാളിത്തം ജനാധിപത്യത്തിനും ദേശീയ അഖണ്ഡതയ്ക്കുമുള്ള വോട്ടാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.
ആര് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതല്ല, ജമ്മുകശ്മീരിലെ ജനങ്ങള്‍ ജനാധിപത്യ സംവിധാനത്തിലുള്ള തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചു എന്നതാണ് പ്രധാനം-സോണിയ പറഞ്ഞു.....
No comments:
Post a Comment