Monday, December 29, 2008

തീരദേശജാഗ്രത സമിതികള്‍ രൂപീകരിയ്ക്കും: കോടിയേരി


തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് തീരദേശ ജാഗ്രതാ സമിതികള്‍ രൂപീകരിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രികോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ 64 തീരദേശ പോലീസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

തീവ്രവാദം സംബന്ധിച്ച് പോലീസിന് വിവരം കൈമാറുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തീരദേശ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.


No comments: