Tuesday, December 30, 2008

ഒമര്‍ മുഖ്യമന്ത്രിയാകുമെന്ന് ഫാറൂഖ് അബ്ദുള്ള


സര്‍ക്കാറുണ്ടാക്കാന്‍ തിരക്കിട്ട ശ്രമം

(+01223400+)ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മകനും നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി.) അധ്യക്ഷനുമായ ഒമര്‍ അബ്ദുള്ളയെ പാര്‍ട്ടി രക്ഷാധികാരിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള നിര്‍ദേശിച്ചു. കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ സംസ്ഥാനത്ത് പുതിയ മുന്നണി സര്‍ക്കാറിന് രൂപം നല്കാന്‍ എന്‍.സി. തിരക്കിട്ട ശ്രമങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ്സുമായി സഖ്യം പുനരുജ്ജീവിപ്പിക്കുന്നതില്‍ വിരോധമില്ലെങ്കിലും അന്തിമ തീരുമാനം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടെതെന്ന പ്രസ്താവനയുമായി രണ്ടാമത്തെ വലിയ കക്ഷിയായ പി.ഡി.പി.യും രംഗത്തുണ്ട്.

ഒട്ടേറെ മലക്കം മറിച്ചിലുകള്‍ക്ക് ശേഷമാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ഫാറൂഖ് അബ്ദുള്ള തയ്യാറായത്.....


No comments: