ബാംഗ്ലൂര്‍: തമിഴ്നാട്, മുംബൈ, സൗരാഷ്ട്ര, യു.പി എന്നീ ടീമുകള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് സൂപ്പര്‍ ലീഗ് സെമി ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്സില്‍ ലീഡ് വഴങ്ങുകയും ഒരുഘട്ടത്തില്‍ തോല്‍വിയെ നേരിടുകയും ചെയ്ത തമിഴ്നാടിന്റെയും സൗരാഷ്ട്രയുടെയും തിരിച്ചുവരവാണ് ശ്രദ്ധേയമായത്. ബാംഗ്ലൂരില്‍ ബംഗാളിനെ എട്ടുവിക്കറ്റിന് തോല്പിച്ചാണ് തമിഴ്നാട് സെമി ഉറപ്പാക്കിയത്. അഹമ്മദാബാദില്‍ ഹിമാചല്‍ പ്രദേശിനെ ഒമ്പതുവിക്കറ്റിനാണ് മുംബൈ തോല്പിച്ചത്. മുംബൈയില്‍ കര്‍ണാടകയെ അഞ്ചു വിക്കറ്റിന് തോല്പിച്ച് സൗരാഷ്ട്രയും വഡോദരയില്‍ സമനിലയിലായ മത്സരത്തില്‍ ഒന്നാമിന്നിങ്സ് ലീഡിന്റെ മികവില്‍ ഗുജറാത്തിനെ മറികടന്ന് യു.പിയും സെമിയിലെത്തി.
ബാലാജിയൊരുക്കിയ വിജയം
മൂന്നുദിവസവും മുന്നിട്ടുനിന്ന പശ്ചിമ ബംഗാളിന് അവസാന നാള് പിഴച്ചു.....
No comments:
Post a Comment