Monday, December 29, 2008

കശ്മീരില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് ബി.ജെ.പി


ശ്രീനഗര്‍: കശ്മീരില്‍ മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ചമന്‍ലാല്‍ ഗുപ്തയാണ് പാര്‍ട്ടി തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് അംഗീകരിക്കുന്ന പാര്‍ട്ടിക്ക് മാത്രമെ ബി.ജെ.പിയുടെ പിന്തുണയുള്ളു.

87-അംഗ സഭയില്‍ ഇത്തവണ ബി.ജെ.പി 11 സീറ്റുകളില്‍ വിജയിച്ചിരുന്നു. അമര്‍നാഥ് പ്രക്ഷോഭമാണ് ബി.ജെ.പിയെ ഇത്രയധികം സീറ്റുകള്‍ നേടാന്‍ സഹായിച്ചത്.


No comments: