മുംബൈ: പണപ്പെരുപ്പനിരക്ക് ആശ്വാസകരമാംവിധം കുറഞ്ഞ സാഹചര്യത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഇനിയും കുറച്ചേക്കാമെന്ന് ബാങ്ക് മേധാവികള്‍. 0.5 മുതല്‍ ഒരുശതമാനം വരെ റിവേഴ്‌സ് റിപ്പോ നിരക്ക് കുറയുമെന്നാണ് കണക്കുകൂട്ടല്‍.
ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രതികൂലഫലം വിവിധ മേഖലകളെ ബാധിക്കുന്നത് ഒഴിവാക്കാന്‍ ഇതാവശ്യമാണെന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് ഡെപ്യൂട്ടി ഹെഡ് ഓഫ് ട്രഷറി ആശിഷ് പാര്‍ഥസാരഥി പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയ്ക്ക് ചലനമുണ്ടാക്കാനും സാമ്പത്തികമാന്ദ്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതൊഴിവാക്കാനും 2008-ല്‍ പലതവണ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോനിരക്കുകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.....
No comments:
Post a Comment