Tuesday, December 30, 2008

യുദ്ധം വേണ്ടെന്ന് പാക് സൈനിക മേധാവിയും


അനുരഞ്ജനവുമായി ചൈനയും ഇറാനും

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുന്നതായി സൂചന. ഇന്ത്യയുമായി സമാധാനം സ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈനികമേധാവി ജനറല്‍ അഷ്ഫാഖ് കയാനി തന്നെ തിങ്കളാഴ്ച ആഹ്വാനം ചെയ്തു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്‌ലാമാബാദിലെത്തിയ ചൈനീസ് വിദേശകാര്യ സഹമന്ത്രി ഹിയാഫിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കയാനി യുദ്ധനീക്കത്തെ തള്ളിപ്പറഞ്ഞത്. സമാധാനവും സുരക്ഷയും സംരക്ഷിക്കാന്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് കയാനി ആവശ്യപ്പെട്ടതായി സൈനിക നേതൃത്വം പിന്നീടിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളിലെയും സൈനിക നേതൃത്വം ശനിയാഴ്ച അടിയന്തരമായി ടെലഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് കയാനിയുടെ പ്രസ്താവന.....


No comments: