ക്രിക്കറ്റ് എന്ന ആവേശവുമായി വീണ്ടും ഒരു ബോളിവുഡ് ചിത്രമൊരുങ്ങുന്നു.ക്രിക്കറ്റ് , താരമായി മാറുന്ന ചിത്രങ്ങള്‍ക്ക് ബോളിവുഡില്‍ എന്നും വിലയേറെയാണ്.
'ലഗാന്‍', 'ഇക്ബാല്‍' എന്നീ ചിത്രങ്ങളുടെ വിജയം തന്നെ ഉദാഹരണങ്ങള്‍. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, കാമുകിയോടൊത്ത് വിദേശരാജ്യങ്ങളിലെ പ്രേമം ഇവയ്‌ക്കെല്ലാം പുറമെ കഥയ്ക്ക് ക്രിക്കറ്റിന്റെ പശ്ചാത്തലവും; ചിത്രം ഹിറ്റാവുമെന്ന് ഇപ്പോള്‍ത്തന്നെ ഉറപ്പിക്കുകയാണ് സംവിധായകന്‍. ഇല്ലായ്മയില്‍ നിന്നും താരമായി മാറിയ ഒരു ക്രിക്കറ്റ് താരത്തിന്റെ കഥയുമായാണ് 'വിക്ടറി' എന്ന ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ക്രിക്കറ്റ് ലോകത്തെ മിക്കവാറും താരങ്ങളെ ബിഗ്‌സ്‌ക്രീനിലെത്തിക്കുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോനിയുടെ ജീവിത കഥയില്‍ നിന്ന് ഉത്തേജനമുള്‍ക്കൊണ്ടാണ് ഈ ചിത്രമെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.....
No comments:
Post a Comment