Tuesday, December 30, 2008

മകരവിളക്ക് ഉത്സവത്തിന് ഇന്ന് നടതുറക്കും


(+01223403+)ശബരിമല: മകരവിളക്കുത്സവത്തിന് ശബരിമല തിരുനട ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് തുറക്കും. ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് നട തുറന്ന് ദീപം തെളിക്കുന്നതോടെ ഭസ്മാങ്കിതനായ ഭഗവാനെ ദര്‍ശിക്കാന്‍ പതിനെട്ടാം പടികയറ്റത്തിന് തുടക്കമാവും. നടതുറക്കുന്ന ദിവസമായ ചൊവ്വാഴ്ച മറ്റ് പൂജകള്‍ ഒന്നും ഉണ്ടാവില്ല. ബുധനാഴ്ച പുലര്‍ച്ചേ മുതല്‍ നെയ്യഭിഷേകം ഉള്‍പ്പെടെ മറ്റ് പതിവു പൂജകള്‍ക്ക് തുടക്കമാവും.

ജനവരി 14നാണ് മകരവിളക്ക്. അന്നാണ് മകരസംക്രമവും ഉത്തരായന പുണ്യകാലത്തിന് തുടക്കവും. 12ന് എരുമേലിയില്‍ പരമ്പരാഗതമായ ആചാരാനുഷുാനങ്ങളോടെ പേട്ടതുള്ളല്‍ ഉണ്ടാവും. മകരവിളക്കിനുശേഷം പടിപൂജ, കുരുതി തുടങ്ങിയവ നടക്കും. മകരവിളക്കുത്സവം കഴിഞ്ഞ് ജനവരി 20ന് നട അടയ്ക്കും.....


No comments: